യോജിച്ച പ്രക്ഷോഭം: സുധീരനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് സഹകരണ മന്ത്രി

Posted on: November 20, 2016 1:04 pm | Last updated: November 20, 2016 at 1:21 pm

ac moideenപാലക്കാട്: സഹകരണ മേഖലയിലെ യോജിച്ച പ്രക്ഷോഭത്തിന് ആവശ്യമെങ്കില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമായി സംസാരിക്കാന്‍ തയാറാണെന്ന് മന്ത്രി എസി മൊയ്തീന്‍. ഈ വിഷയത്തില്‍ എല്ലാവരും സഹകരിക്കണമെന്നാണ് സര്‍ക്കാറിന്റെ അഭ്യര്‍ഥന. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയെ ഒരു രാഷ്ട്രീയ പ്രശ്‌നമല്ല. മറിച്ച് ഭൂരിപക്ഷ ജനങ്ങളെയും ബാധിക്കുന്നതാണ്. സുധീരന്റെ നിലപാട് യുഡിഎഫ് ചര്‍ച്ച ചെയ്യട്ടെ എന്നും മന്ത്രി മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു.