ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ചു

Posted on: November 20, 2016 11:44 am | Last updated: November 21, 2016 at 9:25 am

rapeന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ചു. വനിതാ കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന 32 കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ബീഹാറില്‍ നിന്ന് ഡല്‍ഹിയിലെ ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്നു യുവതി. വനിതാ കമ്പാര്‍ട്‌മെന്റില്‍ യുവതിയടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. നാലുപേര്‍ ഷാഹ്‌റദ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഇറങ്ങി. അവിടെ നിന്ന് മൂന്ന് പുരുഷന്‍മാര്‍ വനിതാ കമ്പാര്‍ട്‌മെന്റിലേക്ക് കയറുകയായിരുന്നു. രണ്ടുപേര്‍ യുവതിയുടെ ബാഗ് കവര്‍ന്നെടുത്ത് രക്ഷപ്പെട്ടു. മൂന്നാമത്തെയാള്‍ യുവതിയെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു.

കമ്പാര്‍ട്‌മെന്റിലെത്തിയ പോലീസുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയെ പീഡിപ്പിച്ച ഷെഹബാസ് (25) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.