Kerala
സഹകരണമേഖലയിലെ പ്രതിസന്ധി; വിഎം സുധീരന്റെ നിലപാടിനോട് പ്രതികരിക്കാതെ രമേശ് ചെന്നിത്തല
		
      																					
              
              
            തിരുവനന്തപുരം: സഹകരണ സമരത്തിന് എല്‍ഡിഎഫുമായി കൈകോര്‍ക്കുന്ന വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാടിനോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 21ന് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
നേരത്തെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെ എല്‍ഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വാക്കുകളെ തള്ളി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു.
കേരളത്തിന്റെ പൊതു പ്രശ്‌നമാണിത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇതില്‍ സിപിഎം എന്നോ കോണ്‍ഗ്രസ് എന്നോ ഇല്ലെന്നും ഒന്നിച്ച് പ്രതിഷേധിക്കേണ്ട വിഷയമാണെന്നും അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ യുഡിഎഫ് യോഗം വിളിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
