ശിരുവാണിയുടെ കാനനഛായയില്‍ പട്യാര്‍ ബംഗ്ലാവില്‍ ഒരു രാത്രി

  Posted on: November 18, 2016 9:14 pm | Last updated: November 18, 2016 at 10:21 pm

  shiru4രണ്ടാഴ്ച മുമ്പാണ് ഏതെങ്കിലും വനത്തിലേക്കൊന്ന് യാത്ര പോയാലോ എന്നൊരു ആഗ്രഹം തോന്നിയത്. ഇക്കാര്യം അളിയനോട് (പെങ്ങളുടെ ഭര്‍ത്താവ്)നോട് പറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം…
  ആലോചനകള്‍ക്ക് ശേഷം പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് സംസ്ഥാനത്തോട് ചേര്‍ന്നു, കൊടും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിരുവാണിയിലേക്ക് പോകാമെന്ന് ഉറപ്പിച്ചു…. കാടിന് ഒറ്റ നടുക്കെയുള്ള പട്യാര്‍ ബംഗ്ലാവില്‍ താമസിക്കണം. ഏറെ മനോഹരമാണ് അവിടത്തെ താമസമെന്ന കേട്ടിട്ടുണ്ട്. സുഹൃത്ത് യൂസഫിന് വിളിച്ച് കാര്യങ്ങളന്വേഷിച്ചു. പിന്നീട് പാലക്കാട് ഡിഎഫ്ഓ ക്ക് വിളിച്ച് ബുധനാഴ്ച പട്യാര്‍ ബംഗ്ലാവിലെ താമസം ഉറപ്പാക്കി….
  shiru 26 ന് വൈകീട്ട് മൂന്ന് മണിയോടെ ശിരുവാണി ലക്ഷ്യമാക്കി കുതിച്ചു…കാഞ്ഞിരപ്പുഴ കഴിഞ്ഞപ്പോള്‍ വഴിയില്‍കണ്ട ഒരു ഇക്കയോട് ശിരുവാണിയിലേക്കുള്ള വഴി ചോദിച്ചു. അപ്പോഴേക്കും വൈകീട്ട് നാലരയായിരുന്നു..അങ്ങര് എല്ലാവരുടെയും മുഖത്തേക്കൊന്ന് നോക്കി പറഞ്ഞു…ഈ സമയത്ത് അവിടേക്ക് ..ആനകളൊക്കെ..എന്ന് പറഞ്ഞ് നിര്‍ത്തി…മനസില്ലാ മനസോടെ വഴി കൃത്യമായി പറഞ്ഞു തന്നു. അല്‍പ്പം വൈകി എന്ന് ഞങ്ങള്‍ക്കും തോന്നി.
  shiru11പാലക്കാട്‌കോഴിക്കോട് ഹൈവേയില്‍ മണ്ണാര്‍ക്കാട്ടു നിന്ന് ഏകദേശം 10കി.മി പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്, ചിറക്കല്‍പടി എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞു, പാലക്കയം വഴി 18 കി.മി ദൂരം സഞ്ചരിച്ചാല്‍ ശിരുവാണി ഡാം എത്തും. ഡാം എത്തുന്നതിനു 8 കി.മി മുന്‍പിലായി ഇഞ്ചിക്കുന്ന് എന്ന സ്ഥലത്ത് ഒരു ചെക്ക്‌പോസ്റ്റ് ഉണ്ട്. ചെക്ക്‌പോസ്റ്റ് വരെ ആള്‍താമസം ഉള്ള സ്ഥലത്തു കൂടിയാണ് യാത്ര. റോഡിനു ഇരുവശവും അവര്‍ക്ക് സ്വന്തമായി കൃഷിസ്ഥലവും ഉണ്ട്. റബ്ബര്‍ ആണ് കൂടുതലും. കൂടാതെ വാഴ, കപ്പ, ചേമ്പ്, ഇഞ്ചി മുതലായവയും ഉണ്ട്. .
  shiru6അഞ്ച് മണിയോടെ ശിരുവാണി ചെക്ക്‌പോസ്റ്റിലെത്തി…കാര്യങ്ങള്‍ നേരത്തെ പറഞ്ഞുറപ്പിച്ചത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല…ഫോറസ്റ്റ് ഓഫീസര്‍ ജിനേഷ് പറഞ്ഞ് തന്ന വഴി ലക്ഷ്യമാക്കി പോയി….ഇറിഗേഷന്‍ ഡിപ്പാര്‍മെന്റിന്റെ അടുത്തെത്തിയപ്പോഴേക്ക് ആറ് മണിയായി…ഇരുട്ട് തുടങ്ങി…..മനസില്‍ വല്ലാത്തഭയം ..ഹൃദയമിടിപ്പ് കൂടിവന്നു…ധൈര്യം സംഭരിച്ച് വാഹനം മുന്നോട്ടെടുത്തു…വഴിയില്‍ വലതു ഭാഗത്തായി ഒരു കാട്ട് പോത്ത്….വാഹനം തിരിക്കാന്‍ കഴിയാത്ത റോഡും….ധൈര്യം സംഭരിച്ച് മുന്നോട്ട് കുറേപോയി…പട്യാര്‍ ബംഗ്ലാവ് shiru12കാണുന്നില്ല….പിന്നേം കുറേ ദൂരേക്ക് പോയി…അതിര്‍ത്തിയിലെത്തിയപ്പോള്‍ ഭയം ഇരട്ടിച്ചു…എങ്ങോട്ട് പോകണമെന്ന് ഒരു ലക്ഷ്യവുമില്ല..തിരികെ പോകുമ്പോള്‍ കാട്ട് പോത്ത്, ആന മനസ് വല്ലാതെ പിടച്ചു…ഒന്നും നോക്കിയില്ല…നേരെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലക്ഷ്യമാക്കി തിരിച്ചു…….സ്പീഡ് കൂടിയത് കൊണ്ടുതന്നെ മെല്ലെ പോയാമതിയെന്ന ബാക്കില്‍ നിന്നും മുറവിളി..
  shiru3. ..എല്ലാവര്‍ക്കും നല്ല ഭയം ഉണ്ടായിരുന്നു….ഏകദേശം ഇരുപത് മിനുട്ട് കഴിഞ്ഞപ്പോഴേക്ക് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെത്തി….ഭായ് സാബിനോട് കാര്യങ്ങള്‍ വിശദീകരിച്ചു…ഉടന്‍ തന്നെ വാച്ചര്‍ മുരുകനെ ഞങ്ങളോടൊപ്പം അയച്ചു…പിന്നെ മുരുകനേയുംകൂട്ടി യാത്ര തുടര്‍ന്നു. സാര്‍ വിട്ടോ സാര്‍ എന്ന് പറഞ്ഞ് മുരുകന്‍ കഥ പറച്ചില്‍ തുടങ്ങി..സന്തോഷത്തോടെ വാഹനം മുന്നോട്ട് പോകുമ്പോഴതാ..വഴി തടസ്സപ്പെടുത്തി ഒരു ആന…ഞാന്‍ കാറിന്റെ ലൈറ്റ് അണച്ചു…ലൈറ്റ് അണക്കല്ലേ സാര്‍….ആക്‌സിലേറ്റര്‍ കൂട്ടു…എന്ന മുരുകന്റെ സ്‌നേഹത്തോടെയുള്ള അട്ടഹാസം…മുരുകന്‍ പറഞ്ഞപോലെ ചെയ്തു…കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആന വഴിയില്‍ നിന്നും മാറിയിരുന്നു…(ആനയെ മുമ്പില്‍ കണ്ടാല്‍ ലൈറ്റ് അണക്കണമെന്നായിരുന്നു മുന്‍ധാരണ). 15 മുനുട്ട് കഴിയുമ്പോഴേക്ക് പട്യാര്‍ ബംഗ്ലാവിലെത്തി…അവിടെ സ്വീകരിക്കായി പ്രിയപ്പെട്ട കുക്ക് സാമുവലും ഉണ്ടായിരുന്നു.. 2 റൂമുകളുള്ള ബംഗ്ലാവില്‍ ഒരു റൂമില്‍ 5 പേര്‍ക്ക് താമസിക്കാം. രണ്ട് റൂമിലും അത്യാവശ്യം സൗകര്യവും ഉണ്ട്…കൂടാതെ കിച്ചണും കുക്കും ഇവിടെ തന്നെ ഉണ്ട്…വൈദ്യുതിക്ക് സോളാര്‍ തന്നെ ശരണം. രാത്രിയില്‍ ബംഗ്ലാവിന്റെ shiru2പുറത്തിറങ്ങി…മൃഗങ്ങളുടേയും കിളികളുടേയും ശബ്ദം..ഭയങ്കര തണുപ്പ്….നല്ല ചുടുള്ള കട്ടന്‍ചായയും കേക്കും കഴിച്ചു…ബംഗ്ലാവിന്റെ അടുത്തുള്ള ഒരു പൂച്ചെട്ടിയുടെ അടുത്ത് വേഡാഫോണിന് ഇമ്മിണി റേഞ്ച് കിട്ടും…രാത്രി 10 മണിയോടെ ഉറങ്ങാന്‍ കിടന്നു…..
  പുലര്‍ച്ചെ അഞ്ച് മണിയോടെ എണീക്കണം..എന്നാല്‍ കാടിന്റെ മനോഹരദൃശ്യം കാണാന്‍ കഴിയൂ എന്ന് തലേന്ന് വാര്‍ഡന്‍ പറഞ്ഞത് കൊണ്ട് നേരത്തെ എണീറ്റു…..മനോഹരമായ സ്ഥലം…കാടിന്റെ ഏകദേശ ഭാഗങ്ങളും, ഡാമും ഒക്കെ ബംഗ്ലാവിലിരുന്ന് കാണാന്‍ കഴിയും.. ഞാന്‍ ഇതിനു മുമ്പ് വനസവാരി നടത്തിയിട്ടുള്ള ആറളം വന്യജീവി വനത്തെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്‍ സാന്ദ്രതയുള്ളതാണ്.
  രാവിലെ മീന്‍ ബിരിയാണിയും കഴിഞ്ഞ് 10 മണിയോടെ ട്രക്കിംഗിനായി ഇറങ്ങി…
  ഇവിടുത്തെ വിനോദം എന്ന് പറയുന്നതു ഡാം സന്ദര്‍ശനവും കാട്ടിലേക്കുള്ള സവാരിയും കൊടുംവനത്തില്‍ പട്യാര്‍ ബംഗ്ലാവിലെ താമസവുമാണ്. ട്രക്കിംങ്ങിന് വരുന്നവര്‍ക്ക് രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയാണ് സന്ദര്‍ശന സമയം. ഇപ്പോള്‍ സ്വകാര്യവാഹനങ്ങള്‍ക്കും വനത്തിനുള്ളിലേക്ക് കടന്നുപോകാം…
  4-1യാത്രകളിലൊക്കെ മാന്‍, കുരങ്ങന്‍ മുതലായ മൃഗങ്ങളെ മാത്രമേ കാണാന്‍ പറ്റിയിരുന്നുള്ളൂ. പക്ഷെ ഈ യാത്രയില്‍ ഞങ്ങളെ കാത്തിരുന്നത് കാട്ടില്‍ കണ്ടുകിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വന്യമൃഗങ്ങള്‍ തന്നെയായിരുന്നു…
  ശിരുവാണി ഡാമിന്റെ നിര്‍മ്മാണം തുടങ്ങിയത് 1927ല്‍ ആണ്. പക്ഷെ ഭൂമിയുടെ കിടപ്പും വന്യമൃഗങ്ങളുടെ ശല്യവും ഡാം നിര്‍മ്മാണത്തിന് ഒരു കനത്ത വെല്ലുവിളി ആയിരുന്നു. തൊഴിലാളികളെ ഇരുട്ടുപാളം എന്ന സ്ഥലത്തു താമസിപ്പിച്ചാണ് ഡാം നിര്‍മ്മാണം നടത്തിയത്. ഡാമിന്റെ പണിക്ക് അവര്‍ കുതിരപ്പുറത്തു പോവുമ്പോള്‍ തോക്കേന്തിയ സെക്യൂരിറ്റിക്കാരും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. വെറും 23 അടി മാത്രം ഉയരമുള്ള ഡാം അന്ന് ഉണ്ടാക്കിയത് 2,17,725 രൂപക്കാണ്. പിന്നീട് 1973ല്‍ കേരളതമിഴ്‌നാട് ഗവണ്മെന്റ് തമ്മിലുള്ള ധാരണ പ്രകാരം ആണ് ഡാം ഇപ്രകാരം പണി കഴിപ്പിച്ചത്. ഇന്നിതിന്റെ ഉയരം 57 മീറ്റര്‍ ആണ്. നീളം 224 മീറ്ററും. ചെറുതും വലുതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 1984 വരെയും തുടര്‍ന്നിരുന്നു.
  കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാമിലെ വെള്ളം മുഴുവന്‍ ഉപയോഗിക്കുന്നത് തമിഴ്‌നാട് ആണ്. ഈ അടുത്ത കാലത്തുംകൂടെ കേരളവും തമിഴ്‌നാടും പ്രശ്‌നമുണ്ടായിരുന്നു.
  ബംഗ്ലാവില്‍ നിന്നും ഏകദേശം മൂന്ന് കി.മി കൂടി ചെന്നപ്പോള്‍ കേരളതമിഴ്‌നാട് അതിര്‍ത്തി ആയി. കേരളമേട് എന്നാണ് സ്ഥലത്തിന്റെ പേര്. അതിര്‍ത്തിക്കു ഇരുവശവും ഓരോ ചെക്ക്‌പോസ്റ്റ് ഉണ്ട്. ചെക്ക് പോസ്റ്റില്‍നിന്ന് വനംവകുപ്പ ഉദ്യോഗസ്ഥന്‍ വേലായുധന്‍ ഞങ്ങളെ കുടെ മലമുകളിലേക് വന്നു.. ആന, കടുവ, മാന്‍, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ 7ജീവികള്‍ രാത്രികാലങ്ങളില്‍ ചെക്ക്‌പോസ്റ്റ്‌നു അടുത്ത് വരുന്നത് പതിവാണത്രേ. തമിഴ്‌നാട് ചെക്ക്‌പോസ്ടിനു മുകളില്‍ കയറി നോക്കിയാല്‍ കോയമ്പത്തൂര്‍ പട്ടണം ഒരുവിധം നന്നായി കാണാം.കേരളമേട് നിന്ന് ഏകദേശം 30 കിലോ മീറ്റര്‍ തമിഴ്‌നാട് വനത്തിലൂടെ സഞ്ചരിച്ചാല്‍ കൊയമ്പത്തൂര്‍ടൗണിലെത്തും…പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും പട്യാര്‍ ബംഗ്ലാവിലെ ഒരു ദിവസമെങ്കിലും താമസിക്കണം..അത്രക്ക് മനോഹരമാണ്…വാക്കുകള്‍കൊണ്ട് വര്‍ണിക്കാന്‍ കഴിയില്ല…ഞങ്ങള്‍ വന്നത് പോലെ വൈകീട്ട് അഞ്ചിന് ഒന്നും എത്തരുത്…വൈകീട്ട് മൂന്ന് മണിക്കെങ്കിലും ബംഗ്ലാവിലെത്തണം…. പ്രകൃതി മനോഹരമായ ഒട്ടേറെ കാഴ്ചകള്‍ ബംഗ്ലാവില്‍ നിന്നും ട്രക്കിങ്ങിനിടയിലും കാണാം..എന്തായാലും ശിരുവാണിയിലെ ട്രക്കിങ്ങിന്റെ സുഖം siruvani_palakkad20131120151602_151_1അത് അനുഭവിച്ചു തന്നെ അറിയണം. യാത്ര ഗംഭീരം..യാത്രയുടെ ഓരോ നിമിഷവും ഓര്‍മ്മയിലേക്ക വരുമ്പോള്‍ ഒന്നുകൂടി പോകാന്‍ തോന്നും. മലമുകളിലത്തെ കയറ്റവും എല്ലാം………. ഇതിനെല്ലാം പുറമേ കാട്ടിലെ നല്ലൊരു മഴയും ഇവിടിരുന്നു ആസ്വദിക്കാന്‍ പറ്റി.
  തിരികെ വീട്ടിലേക്കുള്ള യാത്ര…ശിരുവാണിയും കടന്ന് പോരുന്നവഴിയിലൂടെയെല്ലാം മനോഹരമായ കാഴ്ച…..ശിരുവാണി……..ഹോ ഗംഭീരമെന്ന് ഓരോ പ്രകൃതി സ്‌നേഹിക്കും ഒറ്റ വാക്കില്‍ പറഞ്ഞ്‌പോകും.