പുതിയ ആയിരം രൂപ നോട്ട് ഉടന്‍ ഇറക്കില്ല: മന്ത്രി അരുണ്‍ ജയ്റ്റ്‌ലി

Posted on: November 17, 2016 5:07 pm | Last updated: November 18, 2016 at 12:19 pm

arun jaitelyന്യൂഡല്‍ഹി: ആയിരം രൂപ നോട്ട് ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പുതിയ രണ്ടായിരം രൂപ നോട്ടിന് അനുസൃതമായി എടിഎം മെഷീനുകള്‍ പുനക്രമീകരിച്ച് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ അറിയിച്ചു.

രാജ്യത്ത് രണ്ടര ലക്ഷം എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തനക്ഷമമാണ്. ഇതില്‍ 22,500 എടിമഎമ്മുകളില്‍ രണ്ടായിരം രൂപ ഉപയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.