വെള്ളിയാഴ്ച മുതല്‍ നോട്ട് മാറ്റുന്ന പരിധി 2000 ആക്കി കുറച്ചു

Posted on: November 17, 2016 11:06 am | Last updated: November 17, 2016 at 1:25 pm

shashikantha-dasന്യൂഡല്‍ഹി: വെള്ളിയാഴ്ച മുതല്‍ അസാധുവാക്കിയ 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പരിധി 2000 രൂപയാക്കി കുറച്ചു. നിലവില്‍ 4500 രൂപ വരെ മാറ്റിയെടുക്കുകയായിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് പണം മാറാന്‍ അവസരമൊരുക്കാനാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം.

ഒരേ ആളുകള്‍ തന്നെ വീണ്ടും വീണ്ടും വന്ന് പണം പിന്‍വലിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അതുകൊണ്ടാണ് പണം മാറുന്നത് നിയന്ത്രിക്കാന്‍ തീരുമാനിച്ചതെന്നും സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത ദാസ് പറഞ്ഞു.