നോട്ട് നിരോധനം: ആശങ്കയോടെ ഇതര സംസ്ഥാന തൊഴിലാളികളും

Posted on: November 15, 2016 11:05 am | Last updated: November 15, 2016 at 11:05 am
SHARE

അരീക്കോട്: നോട്ട് നിരോധനം ഇതര സംസ്ഥാന തൊഴിലാളികള്‍ വിഷമവൃത്തത്തില്‍. നിരോധനത്തോടെ നിര്‍മാണ മേഖല സ്തംഭിച്ചു. പണം ഉണ്ടായിട്ടും അവശ്യ സാധനങ്ങള്‍ ലഭിക്കാത്തതും തൊഴിലാളികള്‍ പണം സ്വീകരിക്കാത്തതുമാണ് പ്രശ്‌നത്തിന് കാരണം.
കൈയില്‍ പണം ഉണ്ടായിട്ടും അത് മാറിലഭിക്കാനുള്ള വിഷമം വേറെയും. ഇതര സംസ്ഥാന തൊഴിലാളികളാണ് നിര്‍മാണ മേഖലയില്‍ അധികവും. കൈയിലുള്ള പണം ബേങ്കില്‍ നിന്നും മാറികിട്ടാന്‍ രേഖയില്ലാതെ വിഷമിക്കുകയാണ് ഇതര സംസ്ഥാനക്കാര്‍. . രേഖയുള്ളവര്‍ക്കാകട്ടെ കുറഞ്ഞ തുക മാത്രമേ ലഭിക്കുകയുള്ളൂവെന്ന നിയമവും വിഷമത്തിലാക്കി.
ഇതോടെ ഇവര്‍ പട്ടിണിയിലായിരിക്കുകയാണ്. നാമമാത്രമായ പേര്‍ക്കാണ് ഇവിടെ ബേങ്കില്‍ അക്കൗണ്ടുള്ളത്. അതിനാല്‍ ചിലര്‍ ബേങ്കില്‍ നിക്ഷേപിച്ച് പിന്നീട് മാറിയെടുക്കാനും ശ്രമിക്കുന്നുണ്ട്. ഇത് മുതലെടുക്കാനും പല ഏജന്റുമാര്‍ ശ്രമിക്കുന്നുണ്ട്. പല തൊഴിലാളികളും വ്യാപാര സ്ഥാപനങ്ങളില്‍ കടം പറയുകയാണ്. ചിലര്‍ കൈവശമുള്ള നോട്ടുകള്‍ കടകളില്‍ നല്‍കി ആ തുക തീരുന്നത് വരെയുള്ള സാധനങ്ങള്‍ വാങ്ങാനും ശ്രമിക്കുന്നുണ്ട്.
നോട്ടുകള്‍ പോസ്റ്റ് ഓഫീസുകളില്‍ മാറ്റിയെടുക്കുമെങ്കിലും ആവശ്യത്തിന് തുകയില്ലാതെ ജീവനക്കാര്‍ കുഴങ്ങി. ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളില്‍ എടുക്കുന്നതിന് പകരം മെയിന്‍ കേന്ദ്രങ്ങളിലാണ് എടുക്കുന്നത്. ഇവിടങ്ങളില്‍ ലൈന്‍ നിന്നവരാണ് നിരാശരായത്.

LEAVE A REPLY

Please enter your comment!
Please enter your name here