ബേങ്കില്‍ നിന്ന് പണം മാറ്റി ഇറങ്ങിയ ആളെ ബൈക്ക് ഇടിച്ചു

Posted on: November 15, 2016 11:04 am | Last updated: November 15, 2016 at 11:04 am

ചങ്ങരംകുളം: ബേങ്കില്‍ നിന്ന് പണം മാറ്റിയിറങ്ങുകയായിരുന്ന മധ്യവയസ്‌കനെ ബൈക്കിടിച്ചു തെറിപ്പിച്ചു. ബൈക്ക് യാത്രക്കാരനടക്കം രണ്ട്‌പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ആലങ്കോട് സ്വദേശി തടത്തില്‍ പ്രേംരാജി(50)നെ ഗുരുതരമായ പരുക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായിരുന്ന പാവിട്ടപ്പുറം സ്വദേശി കൊട്ടിലിങ്ങല്‍ അഷ്‌കറി (29)നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലത്ത് പത്ത് മണിയോടെ സംസ്ഥാന പാതയില്‍ എസ് ബി ടി ബേങ്കിന് മുമ്പിലായിരുന്നു അപകടം.