വോയ്‌സ് നോട്ടുകളും ട്രോളുകളുമായി നേരമ്പോക്കായും നോട്ടുവിശേഷം

Posted on: November 10, 2016 10:15 pm | Last updated: November 10, 2016 at 10:15 pm

15055624_1291509847573724_4080900319396914819_nദോഹ: നോട്ടു നിരോധ വാര്‍ത്ത സൃഷ്ടിച്ച അലയൊലികള്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്ന പ്രവാസികള്‍ക്കിടയില്‍ ഇന്നലെയും തുടര്‍ന്നു. വോയ്‌സ് നോട്ടുകളും ട്രോളുകളും ടെക്സ്റ്റ് കമന്റുകളുമായി കളിയും കാര്യവുമായി മോദി സര്‍ജറി തുടര്‍ന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇനി നോട്ടുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇടരുതെന്നും മൊബൈലുകളുടെ മെമ്മറി നിറഞ്ഞുവെന്നുമുള്ള അറിയിപ്പുകളും ഇറങ്ങി.

14993328_1289931504398225_6511637702858072621_nട്രോളുകളുടെ വന്‍ വേലിയേറ്റമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. യഥാര്‍ഥത്തില്‍ ഇന്ത്യ നേരിടുന്നത് കള്ള നോട്ടു പ്രശ്‌നമല്ലെന്നും തൊഴിലില്ലായ്മയാണെന്നും പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം സൃഷ്ടിക്കപ്പെടുന്ന ആയിരക്കണക്കിനു ട്രോളുകള്‍ അറിയിക്കുന്നതായും ടെക്സ്റ്റുകള്‍ വന്നു.

14732360_1291477530910289_7937777025264395925_nപുതുതായി ഇറങ്ങുന്ന നോട്ട് ചിപ്പ് ഘടിപ്പിച്ചതാണെന്നുള്ള പ്രചാരണത്തെ കൊന്നു കൊലവിളിക്കുന്ന എതിര്‍ പ്രചാരണങ്ങളും ഇന്നലെയുണ്ടായി. നേരത്തേയിറങ്ങിയ ഹ്രസ്വ സിനിമകളും ഡോക്യുമെന്ററികളും പ്രയോഗിച്ച 500, 1000 നോട്ടു കഥകളും ഇന്നലെ വാട്‌സ് ആപ്പിലും ഫേസ് ബുക്കിലും നന്നായി ഓടി. പ്രവാസികളെക്കുറിച്ചും ട്രോളുകള്‍ കുറവുണ്ടായില്ല. നേരിട്ടു കാണുന്നവര്‍ക്കിടയിലും നാട്ടിലേക്കുള്ള വിളികളിലും സന്ദേശങ്ങളിലും നോട്ടു തന്നെയായിരുന്നു ചര്‍ച്ച. എല്ലാ വിഭാഗം ജനങ്ങളിലും ഒരു പോലെ ചര്‍ച്ച ചെയ്യപ്പെട്ട സമീപകാലത്തെ പ്രധാന വിഷയമായി കൂടി നോട്ടുമാറ്റം മാറി.