കള്ളപ്പണം കണ്ടെത്താന്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Posted on: November 10, 2016 7:25 pm | Last updated: November 11, 2016 at 9:29 am

bcclമുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ, കൊല്‍ല്‍ക്കത്ത എന്നീ നഗരങ്ങളില്‍ റെയ്ഡ് ആരംഭിച്ചു. ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഭയന്ന് കള്ളപ്പണം കൈയിലുള്ളവര്‍ അത് ബാങ്കുകളില്‍ വ്യാപകമായി നിക്ഷേപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് കുരുക്കുമുറുക്കുന്നത്.