നെല്‍കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുക ഈ വര്‍ഷം കൊടുത്തു തീര്‍ക്കും

Posted on: November 10, 2016 6:40 am | Last updated: November 10, 2016 at 12:40 am

AGRICULTURE_23604fതിരുവനന്തപുരം: നെല്ല് സംഭരിച്ചതില്‍ കര്‍ഷകര്‍ക്ക്്് കൊടുക്കാനുള്ള മുഴുവന്‍ തുകയും ഈ വര്‍ഷം തന്നെ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍, കെ കൃഷ്ണന്‍കുട്ടിയുടെ സബ്മിഷന് മറുപടിയായി നിയമസഭയില്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുകയില്‍ 121 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് ഇന്‍സന്റീവ് കര്‍ഷകര്‍ക്ക് നല്‍കും. നെല്ലിന്റെ താങ്ങുവില 22.50 ആയി ഉയര്‍ത്തിയെന്നും മന്ത്രി അറിയിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം സംഭരണ കുടിശ്ശിക നല്‍കാനായി 600 കോടിയാണ് നീക്കിവച്ചതെന്നും മന്ത്രി പറഞ്ഞു.