അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മലയാളി വനിതയും

Posted on: November 9, 2016 1:17 pm | Last updated: November 9, 2016 at 9:09 pm

prameela-usവാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ഇതാദ്യമായി ഒരു മലയാളി വനിതയും. സിവില്‍ റൈറ്റ് ആക്ടിവിസ്റ്റായ പ്രമീളാ ജയപാലാണ് വാഷിംഗ്ടണില്‍ നിന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടത്. മലയാളി ദമ്പതികളുടെ മകളായി 1965ല്‍ ചെന്നൈയില്‍ ജനിച്ച പ്രമീള 16ാം വയസ്സിലാണ് അമേരിക്കയില്‍ എത്തിയത്.

ഇന്തോനേഷ്യയിലും സിംഗപ്പൂരിലുമാണ് പ്രമീള സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അഭിഭാഷകയായി പൊതുജീവിതം ആരംഭിച്ച പ്രമീള നിരവധി പുസ്തകള്‍ങ്ങള്‍ രചിച്ചിട്ടുണ്ട്.