കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹെലികോപ്ടറില്‍ നിന്ന് വീണ് സിനിമാ താരങ്ങള്‍ മരിച്ചു

Posted on: November 7, 2016 9:27 pm | Last updated: November 8, 2016 at 9:54 am

anil-uday-jpg-image-784-410ബെംഗളൂരു: മാസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹെലിക്കോപ്ടറില്‍ നിന്ന് വീണ് സിനിമാ താരങ്ങള്‍ മരിച്ചു. കന്നഡ താരങ്ങളായ ഉദയ്, അനില്‍ എന്നിവരാണ് മരിച്ചത്. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെ ഹെലിക്കോപ്റ്ററില്‍ നിന്ന് ‘തപ്പനഗോണ്ട’ തടാകത്തിലേക്ക് ചാടുമ്പോഴാണ് അപകടം. നായകനായ ദുനിയ വിജയോടൊപ്പം തടാകത്തിലേക്ക് ചാടിയ ഉദയെയും അനിലിനെയും കാണാതാവുകയായിരുന്നു. ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു.