Connect with us

Gulf

'കലയുംസാഹിത്യവും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകണം'

Published

|

Last Updated

rsc-jidha

ആര്‍ എസ്‌സിജിദ്ദ സോണ്‍ സാഹിത്യോത്സവില്‍ ജേതാക്കളായ ഷറഫിയ്യ സെക്ടര്‍ ടീം

ജിദ്ദ: പ്രകൃതിയുടെ സൃഷ്ടിപ്പിലാണ് ഏറ്റവും അത്യുദാത്തമായ കലയുള്ളതെന്നും അതിന്റെ പകര്‍പ്പുകള്‍ മാത്രമാണ് ലോകത്തെ സര്‍വകലകളുമെന്നും കവി മുഹമ്മദ്കുട്ടി ഏളമ്പിലാക്കോട് അഭിപ്രായപ്പെട്ടു. ആര്‍.എസ്.സി ജിദ്ദ സോണ്‍ സാഹിത്യോത്സവിന്റെസാംസ്‌കാരിക സമ്മേളനം ഉദ്ഘടനം ചെയ്യുകയായിരുന്നുഅദ്ദേഹം.

മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം കലയും സാഹിത്യവും. ഏതു വ്രണിത ഹൃദയത്തിനും ഇരുണ്ട കാലഘട്ടത്തിലും സാഹിത്യവും കലകളുംസാധ്യമാണ്. പ്രകൃതി വരച്ചുകാണിക്കുന്ന ഒരുമയുടെ സന്ദേശമായിരിക്കട്ടെ സര്‍ഗാത്മകസൃഷ്ടികളുടെ അന്തര്‍ധാരയെന്നും ധാര്‍മികതയിലൂന്നിയ സാംസ്‌കാരിക സംവേദനമാണ് കാലഘട്ടംആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.സി.എഫ് മിഡ്‌ലീസ്റ്റ് സെക്രട്ടറി മുജീബ് ഏ ആര്‍ നഗര്‍, ഐ.സി.എഫ് ജിദ്ദാ സെന്റ്രല്‍ പ്രസിഡന്റ് മുഹ്‌യുദ്ധീന്‍കുട്ടി സഅദി കൊട്ടുക്കര, ആര്‍ എസ്‌സി സൗദി നാഷണല്‍ എക്‌സിക്യട്ടീവ് യാസര്‍അറഫാത്ത്, സ്വാഗതസംഘം സെക്രട്ടറി എം.സി അബ്ദുല്‍ഗഫൂര്‍, വര്‍ക്കിംഗ് സെക്രട്ടറി ഖലീലുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രമുഖമാപ്പിള ഗായകന്‍ മഷ്ഹൂദ് തങ്ങള്‍ സംഗീതാലാപനം നടത്തി. സംഗീത കലാകാരന്‍ വി.ജെ കോയ സംബന്ധിച്ചു.

രാവിലെ ഒമ്പത് മണിക്ക് കിലോ 13 ലെ അല്‍ ഖമര്‍ഓഡിറ്റോറിയത്തില്‍ആരംഭിച്ച സാഹിത്യോത്സവ് ഐ.സി. എഫ് സഊദി നാഷണല്‍ പ്രസിഡന്റ് സയ്യിദ്ഹബീബ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

ഒരുമാസക്കാലമായി നടന്നുവന്ന യൂണിറ്റ് സെക്ടര്‍ തല സാഹിത്യോത്സവ് മത്സരങ്ങള്‍ക്ക് ശേഷം നടന്ന സോണ്‍ തലമത്സരത്തില്‍ അനാക്കിഷ്, ഷറഫിയ്യ, ബവാദി, ജാമിഅ എന്നീ സെക്ടറുകളില്‍ നിന്നായി ഇരനൂറിലധികം പ്രതിഭകള്‍ മാറ്റുരച്ചു. 242 പൊയിന്റുകള്‍ നേടി ഷറഫിയ്യ സെക്ടര്‍ ഒന്നാംസ്ഥാനവും 152 പൊയിന്റുകള്‍ നേടി അനാക്കിഷ് സെക്ടര്‍ രണ്ടാംസ്ഥാനവും 146 പൊയിന്റുകള്‍ നേടി ജാമിഅ സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കലാ പ്രതിഭകളായി ഫാദില്‍ മുഹമ്മദ് (പ്രൈമറി-അനാക്കിഷ്) മുഹമ്മദ് മാലിക്ക് (ജൂനിയര്‍-ബവാദി) മഹ്ബൂബ്അലി (സെക്ക്ന്ററി-ബവാദി) മന്‍സൂര്‍ ചുണ്ടമ്പറ്റ (സീനിയര്‍-ഷറഫിയ്യ) എന്നിവരെ തെരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അബ്ദുന്നാസിര്‍ അന്‍വരി, മുജീബ് ഏആര്‍ നഗര്‍, നൗഫല്‍എറണാകുളം, അഷ്‌റഫ്‌കൊടിയത്തൂര്‍, അബ്ദുല്‍ഖാദിര്‍മാസ്റ്റര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.സമാപന സമ്മേളനത്തില്‍ സുജീര്‍ പുത്തന്‍പള്ളി, അലി ബുഖാരി, റഷീദ് പന്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.