തേഞ്ഞിപ്പലം എസ് ഐയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

Posted on: November 5, 2016 6:38 am | Last updated: November 5, 2016 at 12:39 am

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ അതിയന്നൂര്‍ സിന്ധുഭവനില്‍ ശാന്തിഭൂഷണ്‍(37) അറസ്റ്റിലായി. നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാളാണ് കഴിഞ്ഞ മാസം മലപ്പുറം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ എസ് ഐയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എസ് ഐ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണ കേസിലെ രണ്ടാം പ്രതിയാണ്. വധശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകല്‍, ആയുധംകൊണ്ട് മുറിവേല്‍പ്പിക്കല്‍ തുടങ്ങി 24ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ശാന്തിഭൂഷണ്‍ നെയ്യാറ്റിന്‍കര മരുത്തൂരിലെ വീട്ടിലെത്തിയതായി റൂറല്‍ ജില്ലാ പോലീസ് മേധാവി കെ ഷെഫീന്‍ അഹമ്മദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര ഡി വൈ എസ് പി. എം കെ സുല്‍ഫിക്കറുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.