Connect with us

Kerala

അദിതി വധം: പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും

Published

|

Last Updated

കോഴിക്കോട്: ഏഴു വയസുകാരിയായ അദിതിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികളായ പിതാവിനും രണ്ടാനമ്മക്കും മൂന്ന് വര്‍ഷം കഠിനതടവ്. കേസില്‍ അദിതിയുടെ അച്ഛന്‍ ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിച്ച തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി ഒന്നാം പ്രതിയും രണ്ടാംഭാര്യയായ റംല എന്ന ദേവിക അന്തര്‍ജനം രണ്ടാം പ്രതിയുമാണ്. ഇതിന് പുറമെ ഒന്നാംപ്രതിയായ സുബ്രമണ്യന്‍ നമ്പൂതിരിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അദിതിയുടെ സഹോദരന് നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 323, 324 വകുപ്പുകളും, ജുവനൈല്‍ ജസ്റ്റിസ് 23ാം വകുപ്പും പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ. ശങ്കരന്‍ നായര്‍ വിധിച്ചത്.

ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിച്ച തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അദിതിയെ 2013 ഏപ്രില്‍ 29ന് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നതായാണ് കേസ്.