Connect with us

National

കോടതികളുടെ ജോലി ഭാരം കുറക്കുമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: കോടതികളുടെ ജോലി ഭാരം കുറക്കുന്നതിന് സര്‍ക്കാറും ജൂഡീഷ്യറിയും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ജഡ്ജിമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. സുപ്രീംകോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും ജുഡീഷ്യറിയും ഏറ്റുമുട്ടലിന്റെ പാതയില്‍ നില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
ജൂഡീഷ്യറിക്ക് കടുത്ത ജോലിഭാരമാണുള്ളത്. ജഡ്ജിമാരുടെ എണ്ണം കൂട്ടുകയെന്നതാണ് ഇതിന് പോംവഴി. എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ അത് സാധിക്കും. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് മാതൃകയില്‍ ആള്‍ ഇന്ത്യാ ജുഡീഷ്യല്‍ സര്‍വീസ് കൊണ്ടുവരണമെന്നും മോദി പറഞ്ഞു. സര്‍ക്കാര്‍ തന്നെയാണ് കോടതികളിലെ ഏറ്റവും വലിയ ഹരജിക്കാര്‍. സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തന്നെയാണ് കോടതിക്ക് ഏറ്റവും കുടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നത്. കോടതിയിലുള്ള 46 ശതമാനം കേസുകളിലും സര്‍ക്കാറാണ്് കക്ഷി. ഐ എ എസ് ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള പാലമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമെ നയങ്ങള്‍ നടപ്പിലാകൂവെന്ന് മോദി പറഞ്ഞു.

---- facebook comment plugin here -----

Latest