Connect with us

National

ജഡ്ജിമാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രം ചോര്‍ത്തുന്നുവെന്ന് കെജ്‌രിവാള്‍;ആരോപണം നിഷേധിച്ച് നിയമമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രം ചോര്‍ത്തുന്നതായുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണം നിഷേധിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശക്തമായി നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നേരത്തെ, രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപണമുന്നയിച്ചിരുന്നു. ഇത് അനുവദിക്കാന്‍ പാടില്ലെന്നും ജഡ്ജിമാര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുവെന്നു സംശയം തോന്നിയാല്‍ അതിനു തടയിടാന്‍ നിയമപരമായ വഴി തേടണമെന്നും മറിച്ചുള്ളവ ജനാധിപത്യത്തിനു വിരുദ്ധമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍വെച്ചായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.