International
കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
 
		
      																					
              
              
            ലണ്ടന്‍: കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ. കശ്മീര്‍ വിഷയം ഇന്ത്യയെയും പാക്കിസ്ഥാനെയും സംബന്ധിച്ചുള്ളതാണ്. അതു പരിഹരിക്കേണ്ടതും ഇരുരാജ്യങ്ങളാണ്. വിഷയത്തില്‍ ബ്രിട്ടന്‍ ഇടപെടില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഇതേ നിലപാടാണു പിന്തുടരുന്നതെന്നും അവര്‍ വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. പാക്കിസ്ഥാന്‍ വംശജയും ലേബര്‍ പാര്‍ട്ടി എംപിയുമായ യാസ്മിന്‍ ഖുറേഷിയാണ് ചോദ്യംഉന്നയിച്ചത്. അടുത്ത മാസം നടക്കുന്ന തേരേസ മേയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാവുമോ എന്നായിരുന്നു ഖുറേഷി ചോദിച്ചത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


