Connect with us

Ongoing News

ബഹിരാകാശ നിലയത്തില്‍ നിന്ന് നാസയുടെ ഫെയ്‌സ്ബുക്ക് ലൈവ്

Published

|

Last Updated

വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്ക് ലൈവിന്റെ സാധ്യതകള്‍ ഭൂമിയുടെ അതിരുകള്‍ക്കപ്പുറത്തേക്കും വളരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും നാസ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ പുറത്തുവിട്ടു. ലൈവ് വീഡിയോ വരുന്ന  INTERESTINATE ഫെയ്‌സ്ബുക്ക് പേജിന് വാര്‍ത്തവായിക്കുമ്പോള്‍ എഴുപതിനായിരത്തോളം കാഴ്ചക്കാരുണ്ട്.

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കഴിഞ്ഞ ജൂണ്‍ ഒന്നിന് ബഹിരാകാശ കേന്ദ്രത്തിലെ മൂന്ന് ബഹിരാകാശ യാത്രികരുമായി സംവദിച്ചാണ് ഫെയ്‌സ്ബുക്ക് ലൈവിന് തുടക്കം കുറിച്ചത്. പുതിയ വീഡിയോ ഇതിനൊടകം 50,000 ത്തിലധികം ഫെയ്‌സ്ബുക്ക് എക്കൗണ്ടുകളിലേക്ക് ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Latest