പാക് വെടിവെപ്പില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു

Posted on: October 24, 2016 12:57 pm | Last updated: October 24, 2016 at 12:57 pm

Border Security Personnel of India doing Patrol duty at India Pakistan borderശ്രീനഗര്‍: ജമ്മു കശ്മീരിലെ കനചക് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ പാക് സൈന്യം നടത്തിയ മോര്‍ട്ടോര്‍ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

മനുഷ്യര്‍ക്ക് പുറമെ നിരവധി വളര്‍ത്ത് മൃഗങ്ങളും പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. 30 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറോളം മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.