പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 53 കാരന് 14 വര്‍ഷം കഠിന തടവ്

Posted on: October 22, 2016 12:53 pm | Last updated: October 22, 2016 at 12:53 pm
SHARE

abdul-rahmanപാലക്കാട്: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കല്‍മണ്ഡപം വടക്കുമുറി ബിസ്മി മന്‍സില്‍ അബ്ദുര്‍റഹ്മാന് (53) വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയം ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക കഠിന തടവ് അനു’വിക്കണമെന്ന് അഡീഷനല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി കെ പി ഇന്ദിര വിധിച്ചു.2009 ആഗസ്റ്റ് ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ കുട്ടിക്ക് സാരമായി പരുക്കേറ്റിരുന്നു. അന്നു കസബ സിഐയായിരുന്ന എ ന്‍ കെ സുരേന്ദ്രനാണ് കേസ് അന്വേഷിച്ചത്. 16 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജ് ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here