സംസ്ഥാന പോലീസ് കായികമേള: കണ്ണൂര്‍ മുന്നേറ്റം തുടരുന്നു

Posted on: October 22, 2016 12:45 am | Last updated: October 22, 2016 at 12:23 am

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 45ാ മത് സംസ്ഥാന പോലീസ് കായികമേളയുടെ രണ്ടാം ദിനവും കണ്ണൂര്‍ മുന്നേറ്റം തുടരുന്നു. ജില്ലാ അടിസ്ഥാനത്തില്‍ 36 പോയിന്റുമായാണ് കണ്ണൂര്‍ ലീഡ് ചെയ്യുന്നത്. 26 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 25 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്തുമുള്ളത്.
ബറ്റാലിയന്‍ വിഭാഗത്തില്‍ 53 പോയിന്റുമായി തൃശൂര്‍ പോലീസ് അക്കാദമിയാണ് ഒന്നാമതും, 52 പോയന്റുമായി തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പോലീസാണ് (എസ് എ പി) രണ്ടാമതും 46 പോയന്റുമായി കേരള ആംഡ് പോലീസ് ഒന്ന് (കെ എ പി 1) ആണ് മൂന്നാം സ്ഥാനത്തുമാണുള്ളത്. മീറ്റില്‍ ഇന്നലെ രണ്ട് റെക്കോഡുകളാണ് പിറന്നത്. വനിതാവിഭാഗം ഡിസ്‌കസ് ത്രോയില്‍ പി എ ആര്യയും പുരുഷവിഭാഗം ഡിസ്‌കസ് ത്രോയില്‍ ബേസില്‍ ജോര്‍ജുമാണ് മീറ്റ് റെക്കോഡിട്ടത്.18 ഫൈനല്‍ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. മേള ഇന്ന് സമാപിക്കും.