തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം 4005.28 കോടിരൂപയണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ മഞ്ഞളാംകുഴി അലിയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വരുമാനം 3763.93 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.41 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.