ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേ വിജിലന്‍സ് അന്വേഷണം

Posted on: October 15, 2016 12:00 pm | Last updated: October 15, 2016 at 6:25 pm

mohanlalതൊടുപുഴ: നടന്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. മോഹന്‍ലാല്‍, മുന്‍ വനംവകുപ്പ്  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ത്വരിത പരിശോധന നടത്തി ഡിസംബര്‍ 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.

2012ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്തത്.