ആര്‍എസ്എസ് രക്തദാഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Posted on: October 12, 2016 6:28 pm | Last updated: October 13, 2016 at 9:20 am
SHARE

PINARAYIതിരുവനന്തപുരം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ സമാധാനം ഉണ്ടാക്കരുതെന്ന് ആര്‍എസ്എസിന് നിര്‍ബന്ധമുണ്ടെന്ന് പിണറായി ആരോപിച്ചു. കൊല നടത്തുകയും കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയുമാണ് ആര്‍എസ്എസ് ചെയ്യുന്നത്. മുന്‍കൂട്ടി തയാറാക്കിയ ആക്രമണമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അവര്‍ രക്തദാഹം അവസാനിപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത് വെട്ടേറ്റ് മരിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടു ദിവസം മുന്‍പ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ മോഹനനും വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here