Connect with us

Gulf

കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് വന്‍ വിജയമാക്കുക: ഐ സി എഫ്

Published

|

Last Updated

മക്ക: കരിപ്പൂര്‍ വിമാനത്താവളത്തിനെ തകര്‍ക്കാന്‍ നടക്കുന്ന ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് എസ്.വൈ.എസ് നവംബര്‍ മൂന്നിന് നടത്തുന്ന എയര്‍പോര്‍ട്ട് മാര്‍ച്ച് വന്‍ വിജയമാക്കാന്‍ മുഴുവന്‍ പ്രവാസികളും രംഗത്തിറങ്ങണമെന്ന് ഐ.സി.എഫ് സഊദി നാഷണല്‍ കമ്മറ്റി ആഹ്വാനം ചെയ്തു.

വിമാനത്താവളത്തിലെ റണ്‍വേ പുനരുദ്ധാരണ ജോലികള്‍ തീര്‍ന്നാലുടന്‍ വലിയ വിമാന സര്‍വീസ് പുനസ്ഥാപിക്കുമെന്നു പറഞ്ഞാണ് കരിപ്പൂരില്‍ വിമാന സര്‍വ്വീസ് നിര്‍ത്തല്‍ ചെയ്തത്. എന്നാല്‍ ഇനിയും റണ്‍വേ നീളം കൂട്ടിയാല്‍ മാത്രമെ അനുവദിക്കയുള്ളൂവെന്ന ഔദ്യോഗിക അനാവശ്യ തടസ്സ വാദങ്ങളിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണം. 2015 ഏപ്രില്‍ 30 ലെ സ്റ്റാറ്റസ്‌ക്കോ പുനസ്ഥാപിക്കുക, കരിപ്പൂരില്‍ ഹജ്ജ് സര്‍വീസ് പുനസ്ഥാപിക്കുക, ഗള്‍ഫിലേക്കുള്ള സീസണിലെ വിമാന കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് എയര്‍പോര്‍ട്ട് മാര്‍ച്ചിന്റെ ലക്ഷ്യങ്ങള്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 9 ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലേക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കും പതിനായിരക്കണക്കില്‍ ഇമെയിലുകളയച്ചു സംഘടന പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അഞ്ചു ലക്ഷം പേര്‍ ഒപ്പു വെച്ച ഭീമഹരജി ഈ മാസം അവസാനം കേന്ദ്ര വ്യോമയാന വകുപ്പിനു കൈമാറും. അതിനുള്ള ഒപ്പു ശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്.
നാട്ടില്‍ അവധിയിലുള്ള മുഴുവന്‍ പേരെയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കുന്നതിനാണു പദ്ധതി തയാറാക്കുന്നത്.

ലക്ഷക്കണക്കിനു പ്രവാസികളെ ബാധിക്കുന്ന വിഷയമായതിനാല്‍ കരിപ്പൂരിനെതിരെ ചരടു വലിക്കുന്ന ഉദ്യോഗസ്ഥ ലോബിയെ നിലക്കുനിര്‍ത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉടന്‍ തയാറാകണം. അതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരും മുന്നിട്ടിറങ്ങണം ഐ സി എഫ് നാഷണല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

പ്രസിഡണ്ട് സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍, അബൂബക്കര്‍ അന്‍വരി, അബ്ദു റഹീം പാപിനിശ്ശേരി, ബശീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.