ലെനോവോ പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിക്കി

Posted on: October 11, 2016 11:57 pm | Last updated: October 11, 2016 at 11:57 pm

lenovo-z2-plusകൊച്ചി: കരുത്തും ഭംഗിയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ, പവര്‍ പാക്ഡ് ലെനോവോ ഇസഡ്2 പ്ലസ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. ഗ്രാഫിക്‌സ്, കണക്ടിവിറ്റി, ഫോട്ടോഗ്രാഫി, ബാറ്ററിശേഷി എന്നിവയെല്ലാം ഉറപ്പാക്കുന്ന പുതിയ സ്മാര്‍ട്‌ഫോണില്‍ ക്വാള്‍കോം – സ്‌നാപ്ഡ്രാഗണ്‍ 820 ആണുള്ളത്. 820 എസ്ഒസി (സിസ്റ്റം ഓണ്‍ ചിപ്) ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. അഡ്രിനോ 530 ജിപിയു ഏറ്റവും മികച്ച ഗ്രാഫിക്‌സാണ് പ്രദാനം ചെയ്യുക. സ്റ്റോറേജിന് ഡി ഡി ആര്‍ നാല് റാമും സാന്‍ഡിസ്‌ക് സ്മാര്‍ട് എസ്എല്‍സിയും ആണുള്ളത്. ഇരട്ട മെമ്മറി കോണ്‍ഫിഗറേഷന്‍. മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജും, നാല് ജിബി റാം, 64 ജിബി സ്റ്റോറേജും. അലോയ് റോള്‍കേജിലാണ് ഉള്ളിലെ ഘടകങ്ങള്‍. ഫൈബര്‍ ഗ്ലാസ് ഫ്രെയിം, 12.7 സെ.മി ഡിസ്‌പ്ലേ, യു ടച്ച് ഹോം ബട്ടണ്‍ എന്നിവയാണ്മറ്റുഘടകങ്ങള്‍. നാല് ജിബി, 64 ജിബി ഇസഡ് 2 ഫോണിന്റെ വില 19,990 രൂപ, മൂന്ന് ജി ബി, 32 ജിബിയുടെ വില 17,999 രൂപയും. ഫോണ്‍ ആമസോണില്‍ ലഭ്യമാണ്.