Kozhikode
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു


വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറില്‍ ജനമൈത്രീ പോലീസ് ഓഫീസര്‍ എന്‍.കെ. വേണുഗോപാല്‍ വിശദീകരണം നടത്തുന്നു.
പേരാമ്പ്ര : വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, ജനമൈത്രി പോലീസ്, ഗ്ലോബല്‍ പീസ് ഫൗണ്ടേഷന്‍, സ്വാന്തനം എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന സെമിനാര്‍ സാന്ത്വനം സംസ്ഥാന കോഡിനേറ്റര്‍ ആര്‍. കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.കെ ശോഭന അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ഓഫീസര്‍ എന്‍.കെ വേണുഗോപാല്‍ പദ്ധതി വിശദീകരണം നടത്തി. കെ.പി. മുരളി കൃഷ്ണദാസ്, വി.ടി ഉദയഭാനു, കെ.എന്‍ ശ്രീകല, ബേബി കാര്‍ത്തിക, എന്‍.പി ഹെല്‍ന, പി. സുനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
---- facebook comment plugin here -----