സൗമ്യ വധം: പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ഇന്ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

Posted on: October 7, 2016 10:03 am | Last updated: October 7, 2016 at 2:12 pm

soumyaന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പുനഃപരിശോധനാ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയും കൊലക്കുറ്റവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാറും സൗമ്യയുടെ മാതാവുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഉച്ചക്ക് രണ്ട് മണിക്ക് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. കേസില്‍ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, യുയു ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് പ്രോസിക്യൂഷന്‍ പരമാവധി ശ്രമിക്കും. കൊലക്കുറ്റം ഒഴിവാക്കി പകരം സൗമ്യയെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു എന്ന കുറ്റം മാത്രമാണ് ഗോവിന്ദച്ചാമിക്ക് എതിരെ സുപ്രിം കോടതി ചുമത്തിയത്. പ്രോസിക്യൂഷന്റെ പരാജയമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.