യു എ ഇ ഇന്ത്യ സാമ്പത്തിക ഫോറം ഈ മാസം ദുബൈയില്‍

Posted on: October 6, 2016 10:13 pm | Last updated: October 6, 2016 at 10:13 pm

logoദുബൈ: രണ്ടാമത് യു എ ഇ ഇന്ത്യ സാമ്പത്തിക ഫോറം ഒക്‌ടോബര്‍ 19,20 തിയ്യതികളില്‍ ദുബൈ മദീനത് ജുമൈറയില്‍ നടക്കും. ഇന്ത്യന്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ മുഖ്യപ്രഭാഷണം നടത്തും.
യു എ ഇ സാമ്പത്തിക മന്ത്രാലയത്തിന്റെയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെയും ആഭിമുഖ്യത്തിലാണ് ഫോറം. ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതിയിലെ നിക്ഷേപ സാധ്യതകളാണ് പ്രധാനമായും ചര്‍ച ചെയ്യുന്നത്. തുറമുഖം, റെയില്‍വെ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, കൃഷി, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ സാധ്യതകളും ചര്‍ച്ചചെയ്യും. ഷാര്‍ജ ഇന്‍വന്‍സ്റ്റ്‌മെന്റ് ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി സി ഇ ഒ മര്‍വാന്‍ ബിന്‍ ആല്‍ ജാസിം അല്‍സര്‍ക്കാരി, യു എ ഇ ഇന്റര്‍നാഷണല്‍ ഇന്‍വസ്റ്റേഴ്‌സ് കൗണ്‍സില്‍ ജനറല്‍ ജമാല്‍ അല്‍ ജര്‍വാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യു എ ഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ്, ഇന്‍വസ്റ്റ് ഇന്ത്യ ആന്റ് അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ സഹകരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഒന്നാം സാമ്പത്തിക ഫോറം ഇന്ത്യന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഉദ്ഘാടനം ചെയ്തിരുന്നത്.