തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ പാക് അധീന കശ്മീരില്‍ പ്രതിഷേധം

Posted on: October 6, 2016 12:43 pm | Last updated: October 6, 2016 at 6:42 pm
SHARE

pak-kashmirശ്രീനഗര്‍: പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. മുസാഫറാബാദ്, കോട്ട്‌ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്‌വര എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്.

തങ്ങളുടെ പ്രദേശം പാക് ചാരസംഘടനയായ ഐഎസ്‌ഐ തീവ്രവാദികള്‍ക്ക് താവളമൊരുക്കാന്‍ ഉപയോഗിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. നിയന്ത്രണരേഖക്ക് സമീപമുള്ള ഭീകരക്യാമ്പുകളില്‍ നിന്നുള്ള ദുരിതങ്ങള്‍ നിരവധിയാണെന്ന് ഇവര്‍ പറയുന്നു. ഇതിന് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here