കൊച്ചി: ആവേശത്തിന്റെ മഞ്ഞക്കടല്‍ തീര്‍ത്ത് കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായിയെത്തിയ ആരാധകരുടെ ആവശേത്തേരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം കരസ്ഥമാക്കുമെന്നാണ് പ്രതീക്ഷ. ടീം ഉടമകളായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുഖ്യമന്ത്രി പിണറായി വിജയനും സിനിമാതാരങ്ങളായ നാഗാര്‍ജുന,ചിരഞ്ജീവി, നിവിന്‍പോളി തുടങ്ങിയവരും കളികാണാനെത്തിയിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് തോറ്റെങ്കിലും ആരാധകരുടെ വരവില്‍ കുറവൊന്നുമില്ല. ഉച്ചയോടെ തന്നെ സ്‌റ്റേഡിയത്തിലെത്തിത്തുടങ്ങിയ ആരാധകര്‍ സ്‌റ്റേഡിയമാകെ മഞ്ഞക്കടലാക്കിക്കഴിഞ്ഞു.
അതേസമയം ടീമിന്റെ മാര്‍ക്വീതാരവും പ്രതിരോധനിരയിലെ വിശ്വസ്തനുമായ ആരോണ്‍ ഹ്യൂസും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല.