ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: October 5, 2016 12:16 am | Last updated: October 5, 2016 at 12:16 am
SHARE

arrest168കളമശ്ശേരി: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ തിരുവോണ ദിനത്തില്‍ രക്ഷിതാക്കള്‍ ഓണാഘോഷ പരിപാടികള്‍ കാണാന്‍ പോയസമയം വീട്ടിലെത്തിയ പിതാവിന്റെ സുഹൃത്തുക്കളായ മൂന്ന് പേരാണ് കളമശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ സുഖമില്ലാതെ കിടക്കുകയായിരുന്ന കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയുമായിരുന്നു. കേസില്‍ കളമശ്ശേരി മണ്ണോപ്പിള്ളിമുകള്‍ വീട്ടില്‍ രവി(49), കളമശ്ശേരി പുഞ്ചയില്‍ വീട്ടില്‍ രാജു(36), കളമശ്ശേരി മണ്ണോപ്പിള്ളി വീട്ടില്‍ രാജേഷ് (36)എന്നിവരെയാണ് കളമശ്ശേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പീഡനത്തെ തുടര്‍ന്ന് ഒരുമാസമായി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ച കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എ എസ് ഐ അലിക്കുഞ്ഞ്, ഷുക്കൂര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനസ്, ജാക്‌സണ്‍, എല്‍ദോസ്, സി പി ഓ ഹരിമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.