തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. സഭാ നടപടികള്‍ തുടങ്ങിയ ഉടന്‍ ചോദ്യോത്തര വേള ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയായിരുന്നു. തങ്ങളുടെ രണ്ട് എംഎല്‍എമാര്‍ നിരാഹാരം ഏഴാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ചെന്നിത്തല നിയമസഭയെ അറിയിച്ചു.
അതേസമയം, സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ശ്രീ രമേഷ് ചെന്നിത്തല പറഞ്ഞു. ഗവണ്‍മെന്റ് നല്ല സമീപനം സ്വീകരിച്ചാല്‍ പ്രശ്‌നം തീരും. ഫീസ് കുറയ്ക്കാന്‍ തയ്യാറായി മാനേജ്‌മെന്റുകള്‍ പ്രതിബന്ധത തെളിയിച്ചുവെന്നും ശ്രീ ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.