ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ: ടൈംടേബിള്‍ പുനഃ ക്രമീകരിച്ചു

Posted on: October 4, 2016 5:28 am | Last updated: October 4, 2016 at 12:28 am

തിരുവനന്തപുരം: ഇന്നലെ നടത്താനിരുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ് വിഷയങ്ങളുടെ ഇംപ്രൂവ്‌മെന്റ് പരീക്ഷ അഞ്ചിലേക്ക് മാറ്റി വെച്ച സാഹചര്യത്തില്‍ പുനഃക്രമീകരിച്ച ടൈംടേബിള്‍ ചുവടെ: തീയതി, സമയം, വിഷയങ്ങള്‍, എന്ന ക്രമത്തില്‍ ഒക്ടോബര്‍ നാല് 9.30 മുതല്‍ കെമിസ്ട്രി, അഞ്ചിന് 9.30 മുതല്‍ മാത്തമാറ്റിക്‌സ്, രണ്ട് മണി മുതല്‍ ഇക്കണോമിക്‌സ്/മാനേജ്‌മെന്റ്, ആറിന് 9.30 മുതല്‍ ജി എഫ് സി/എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്, രണ്ട് മണി മുതല്‍ വൊക്കേഷണല്‍ തിയറി. ടൈപ്പ്‌റൈറ്റിംഗ് ഉള്‍പ്പെടെയുളള എല്ലാ വൊക്കേഷണല്‍ പ്രാക്ടിക്കല്‍ പരീക്ഷകളും ഒക്ടോബര്‍ ഏഴ് മുതല്‍ 15 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.