ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ നരബലി നടത്തിയതായി പരാതി

Posted on: October 3, 2016 11:25 am | Last updated: October 3, 2016 at 7:36 pm
SHARE

MURDERഇടുക്കി: ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ നരബലി നടത്തിയതായി പരാതി. മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ എന്ന സംഘടനയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഗോത്ര ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് പെണ്‍കുട്ടികളെ ബലികൊടുത്തത്. എട്ട് മാസത്തിനുള്ളിലാണ് മൂന്ന് ബലികളും നടന്നതെന്നും പരാതിയില്‍ പറയുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഇടുക്കിയിലെത്തിയപ്പോഴാണ് നരബലി നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ഉത്തരവിട്ടു. ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ സിഐ സാം ജോര്‍ജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സജി എന്നിവരാണ് അന്വേഷണം നടത്തുക. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും സഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here