ബീഹാറില്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു; വീണ്ടും മദ്യനിരോധനം

Posted on: October 2, 2016 4:53 pm | Last updated: October 3, 2016 at 9:14 am

LIQUAR BANപാറ്റ്‌ന: സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യ നിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് വീണ്ടും മദ്യനിരോധനം നിലവില്‍ വന്നു. ശനിയാഴ്ചയാണ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനിരോധനം കോടതി സ്‌റ്റേ ചെയ്തത്.

കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെയാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നത്. മദ്യനിരോധനം നിലവില്‍ വന്നപ്പോള്‍ ആളുകള്‍ പണ്ടത്തെപ്പോലെ മദ്യത്തിനായി പണം ചിലവാക്കുന്നില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. മദ്യത്തിനായി ചിലവാക്കിയിരുന്ന പണം ഇപ്പോള്‍ മറ്റു നല്ല കാര്യങ്ങള്‍ക്കായാണ് ചിലവാക്കപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.