പ്രമുഖ കമ്പനിയുടെ ചോക്കലേറ്റ് ഉത്പന്നത്തില്‍ പുഴു

Posted on: October 1, 2016 1:30 pm | Last updated: October 1, 2016 at 12:01 pm

20160930_162944_resized_1മുക്കം: പ്രമുഖ കമ്പനിയുടെ ചോക്കലേറ്റ് ഉത്പന്നത്തില്‍ നിറയെ പുഴുക്കളെന്ന് പരാതി. കുറ്റിപ്പാല സ്വദേശിനിയായ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ദീപ്‌സ മുക്കത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചോക്കോസിലാണ് പുഴുക്കള്‍ കണ്ടത്തിയത്. 10 രൂപയുടെ 26 ഗ്രാം ചോക്കോസാണ് വാങ്ങിയത്. ആകര്‍ഷണീയമായ പായ്ക്കില്‍ മെയ് 21ന് പാക്ക് ചെയ്തതാണിത്. ഒന്‍പത് മാസം കാലാവധിയും രേഖപ്പെടുത്തിയിട്ടുണ്ട്. പാക്കറ്റ് പൊട്ടിച്ച് കഴിക്കുമ്പോള്‍ രുചിവ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചെറിയ പുഴുക്കളെ കണ്ടത്. മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന കെല്ലോഗ് ഇന്ത്യ പ്രൈവറ്റ് കമ്പനിയെന്നാണ് കമ്പനിയുടെ പേര് രേഖപ്പെടുത്തിയത്. പുഴുക്കളുളള ചോക്കലേറ്റ് ഉത്പന്നം കഴിച്ചതില്‍ ആശങ്കയിലാണ് ദീപ്‌സയും വീട്ടുകാരും.