ടിക്കറ്റ് മാറി നല്‍കി; തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബഹളം

Posted on: October 1, 2016 10:40 am | Last updated: October 1, 2016 at 10:40 am

തിരൂര്‍: ഉദ്യാഗസ്ഥരുടെ പിഴവ്മൂലം പാസഞ്ചര്‍ ടിക്കറ്റിനു പകരം എക്‌സ്പ്രസ്സ് ടിക്കറ്റ് നല്‍കിയതിനെ ചൊല്ലി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബഹളം. കണ്ണൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കുറ്റിപ്പുറത്തേക്ക് പോകാന്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ആശാരിപ്പണിക്കരായ യാത്രക്കാര്‍ക്കാണ് കൗണ്ടറില്‍ നിന്ന് എക്‌സ്പ്രസ് ടിക്കറ്റ് നല്‍കിയത്. ഇത് ഉദ്യോഗസ്ഥര്‍ ന്യായീകരിച്ചത് ഏറെ നേരം സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി.
പാസഞ്ചറില്‍ കുറ്റിപ്പുറത്തേക്ക് ഒരാള്‍ക്ക് 10 രൂപയാണ് ചാര്‍ജെങ്കില്‍ എക്‌സ്പ്രസില്‍ 30 രൂപയാണ്. മംഗലാപുരം തിരുവന്തപുരം എക്‌സ്പ്രസിന് മുമ്പ് പാസഞ്ചര്‍ തിരൂര്‍ സ്‌റ്റേഷനിലെത്തുമെന്നിരിക്കെയാണ് എക്‌സ്പ്രസിന് ടിക്കറ്റ് നല്‍കി യാത്രക്കാരില്‍ നിന്ന് റെയില്‍വേ അധികൃതര്‍ കൂടുതല്‍ പണം ഈടാക്കിയത്.
റെയില്‍വേ ടിക്കറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥന്റെ അനാസ്ഥയെ തുടര്‍ന്ന് 60 രൂപ അധികമായി നല്‍കേണ്ടി വന്ന യാത്രക്കാര്‍ പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ സം’വിച്ച തെറ്റ് അംഗീകരിക്കാതെ ടിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ജോലി തുടര്‍ന്നു. ഇതോടെ ടിക്കറ്റ് കൗണ്ടര്‍ പരിസരത്ത് ബഹളമായി. ഉടന്‍ തന്നെ അന്വേഷണ കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ റെയില്‍വേ പൊലിസിനെ വിളിച്ചു വരുത്തി. എന്നാല്‍ റെയില്‍വേ പൊലിസ് ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കാതെ പ്രതികരിച്ച യാത്രക്കാരെ വിരട്ടി വിട്ടു. തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം.
പണം തിരിച്ചുകിട്ടാതെ യാത്രക്കാര്‍ പിന്നീട് തിരൂരില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് 10 രൂപ ചാര്‍ജ്ജുള്ള പാസഞ്ചറില്‍ 30 രൂപ ചാര്‍ജ്ജുള്ള എക്‌സ്പ്രസ് ടിക്കറ്റുമായി നാട്ടിലേക്ക് മടങ്ങി. തിരൂര്‍ പൂക്കയില്‍ ആശാരിപ്പണിയെടുക്കുന്ന കുറ്റിപ്പുറം ബംഗ്ലാംകുന്ന് സ്വദേശി സന്തോഷിനും സഹപ്രവര്‍ത്തകര്‍ക്കുമാണ് റെയില്‍വേയില്‍ നിന്ന് ഇന്നലെ ‘ുരനു’വമുണ്ടായത്. യാത്രക്കാര്‍ ടിക്കറ്റിനായി 500 രൂപയാണ് നല്‍കിയതെന്നും ചില്ലറയില്ലാത്തതിനാലാണ് എക്‌സപ്രസ് ടിക്കറ്റ് നല്‍കിയതെന്നും ആദ്യം പറഞ്ഞ ഉദ്യോഗസ്ഥന്‍ പ്രശ്‌നമായപ്പോള്‍ ട്രെയിനിന്റെ പേര് യാത്രക്കാര്‍ വ്യക്തമായി പറഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് തടിയൂരാനാണ് ശ്രമിച്ചത്. കുറ്റിപ്പുറം ‘ഭാഗത്തേക്ക് ആദ്യം പാസഞ്ചര്‍ ട്രെയിന്‍ വരാനുണ്ടെന്നിരിക്കെയാണ് ഉദ്യോഗസ്ഥന്‍ അതു കണക്കിലെടുക്കാതെ കൂടുതല്‍ പണം വാങ്ങി എക്‌സ്പ്രസ് ടിക്കറ്റ് നല്‍കിയതെന്ന് സന്തോഷ് പറഞ്ഞു. ഇതിനെതിരെ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കുമെന്നും സന്തോഷ് പറഞ്ഞു.