കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം;ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ്

Posted on: October 1, 2016 9:34 am | Last updated: October 1, 2016 at 4:27 pm

border-bsf-jpg-image-784-410ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അഖ്‌നൂരില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. പുലര്‍ച്ചെ നാലുമണിക്കു തുടങ്ങിയ വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. സെപ്തംബര്‍ മാസം മാത്രം ആറാം തവണയും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാലാം തവണയുമാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
മൂന്ന് ദിവസത്തിനുള്ളിലുണ്ടാകുന്ന നാലാമത്തെ വെടിവെപ്പാണിത്. നൗഗാം,പുഞ്ച് സെക്ടറുകളില്‍ ഇന്നലെ മാത്രം രണ്ടു തവണ പാക്കിസ്ഥാന്‍ വെടിവെയ്പ്പ് നടത്തി.