മിന്നല്‍ ആക്രമണം: ഇന്ത്യക്ക് പിന്തുണയുമായി അഫ്ഗാനിസ്ഥാനും

Posted on: September 30, 2016 3:41 pm | Last updated: September 30, 2016 at 3:41 pm
SHARE

afghan_amba_2944158fന്യൂഡല്‍ഹി: പാക് ഭീകരരെ തുരത്താന്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ന്യായീകരിച്ച് അഫ്ഗാനിസ്ഥാന്‍ രംഗത്ത്. ഇന്ത്യയുടെ നടപടി സ്വയം സുരക്ഷയുടെ ഭാഗമാണെന്ന് അഫ്ഗാന്‍ അംബാസഡര്‍ ശൈദ അബ്ദുല്‍ അലി പറഞ്ഞു. തന്റെ രാജ്യം തീവ്രവാദ ഗ്രൂപ്പുകളോട് മൃദു സമീപനം സ്വീകരിക്കില്ലെന്നും തീവ്രവാദ സംഘടനകള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു രാജ്യവും തങ്ങളുടെ അതിര്‍ത്തി തീവ്രവാദികളുടെ സുരക്ഷിത താവളമാക്കാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ ഇപ്പോള്‍ കണ്ടതു പോലുള്ള ആക്രമണം നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here