അണ്ടര്‍ 18 ലോകകപ്പ് ഹോക്കി സെമിഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയം

Posted on: September 29, 2016 8:38 pm | Last updated: September 30, 2016 at 10:54 am

under-18ധാക്ക: അണ്ടര്‍ 18 ലോകകപ്പ് ഹോക്കി സെമിഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ ഇന്ത്യ മികച്ച ലീഡ് നില നേടിയിരുന്നു. രണ്ടാം പകുതിയില്‍ മൂന്നാം ഗോളും നേടി മത്സരത്തില്‍ മുന്‍നിര സ്‌കോറോടു കൂടിയാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്. അവസാന പത്ത് മിനിട്ടിനിടെയാണ് പാക്കിസ്ഥാന് ഒരു ഗോള്‍ ലഭിക്കുന്നത്.
ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനോട് മാത്രമാണ് ഇന്ത്യ പൊരുതി തോറ്റത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബംഗ്ലാദേശ് വിജയിച്ചത്.