Connect with us

National

ഇന്ത്യയുള്‍പ്പടെ നാലു രാജ്യങ്ങള്‍ പിന്മാറി;പാക്കിസഥാനിലെ സാര്‍ക്ക് സമ്മേളനം റദ്ദാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസഥാന്‍ തലസ്ഥാനമായ ഇസ്ലമാമാബാദില്‍ നവംബറില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടി റദ്ദാക്കും. ഇന്ത്യ അടക്കം നാല് അംഗരാഷ്ട്രങ്ങള്‍ പിന്‍മാറിയതിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അധ്യക്ഷ രാജ്യമായ നേപ്പാളാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍നിന്നു പിന്‍മാറിയിരുന്നു. സമ്മേളനം റദ്ദാക്കിയ വിവരം നേപ്പാള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നാല് രാജ്യങ്ങള്‍ പിന്മാറിയ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നതുകൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്ന് നേപ്പാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

യോഗം മറ്റൊരിടത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, വേദി മാറ്റാതെ തന്നെ നാലു രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഉച്ചകോടി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

Latest