പശുവിന്റെ ജഡം നീക്കിയില്ല; ഗുജറാത്തില്‍ ഗര്‍ഭിണിയായ ദളിത് യുവതിക്ക് മര്‍ദനം

Posted on: September 25, 2016 11:25 am | Last updated: September 25, 2016 at 2:51 pm
SHARE

gujarat-dalit-woman_650x400_51474776017പാലന്‍പൂര്‍ (ഗുജറാത്ത്): പശുവിന്റെ ജഡം നീക്കിയില്ലെന്നാരോപിച്ച് ഗര്‍ഭിണിയായ ദളിത് യുവതിക്കും കുടുംബത്തിനും മര്‍ദനം. ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലെ കര്‍ജ ഗ്രാമത്തിലാണ് സംഭവം. സംഗീതബെന്‍ (25) എന്ന യുവതിക്കാണ് മര്‍ദനമേറ്റത്. ഇവരുടെ ഭര്‍ത്താവ് നിലേഷ്ഭായ് റണവാസിയ അടക്കം അഞ്ചുപേര്‍ക്കെതിരെയും ആക്രമണമുണ്ടായി.

ദര്‍ബാര്‍ സമുദായത്തില്‍ പെട്ടവരാണ് ആക്രമിച്ചതെന്ന് നിലേഷ്ഭായ് പോലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ബട്‌വര്‍സിന്‍ ചൗഹാന്‍, മന്‍കുന്‍സിന്‍ ചൗഹാന്‍, യോഗിസിന്‍ ചൗഹാന്‍, ബാബര്‍സിന്‍ ചൗഹാന്‍, ദിവിര്‍സിന്‍ ചൗഹാന്‍, നരേന്ദ്രസിന്‍ ചൗഹാന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.

അക്രമികളിലൊരാള്‍ പശുക്കളുടെ ജഡം നീക്കി ഫാം വൃത്തിയാക്കിത്തരണമെന്ന് നിലിഷിനോടും സംഗീതയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ജോലി ചെയ്യില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അക്രമം നടത്തിയതെന്ന് നിലേഷ് പോലീസിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here