Connect with us

National

വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ അര നൂറ്റാണ്ട് പിറകിലെന്ന് യുനെസ്‌കോ റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്ത് ഇന്ത്യക്ക് കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ലെന്നും സാര്‍വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലത്തെുന്നതില്‍ ഇന്ത്യ ഇപ്പോഴും അരനൂറ്റാണ്ട് പിറകിലാണെന്നും യു എന്‍ ഏഡന്‍സിസായ യുനെസ്‌കോയുടെ റിപ്പോര്‍ട്ട്. യുനെസ്‌കോ പുറത്തുവിട്ട ഗ്ലോബല്‍ എജ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യം നിലവില്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് യുനെസ്‌കോ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് സുസ്ഥിരമായ വികസനം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. സാര്‍വത്രിക വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള മുന്നേറ്റം കൈവരിക്കാന്‍ 2030 വരെ ഇന്ത്യ കാത്തിരിക്കേണ്ടി വരുമെന്നും യുനെസ്‌കോ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യ നിലവിലെ സ്ഥിതി അനുസരിച്ച് ആഗോള വിദ്യാഭ്യാസം രംഗത്ത് ഏറെ പിന്നിലാണ്. ദക്ഷിണ ഏഷ്യയില്‍ പ്രൈമറി വിദ്യാഭ്യാസം 2051 ഓടെയും ലോവര്‍ സെക്കന്‍ഡറി 2062 ഓടെയും അപ്പര്‍ സെക്കന്‍ഡറി 2087 ഓടെയുമാണ് പൂര്‍ണമായും നേടാന്‍ കഴിയുകയുള്ളുവെന്നാണ് യുനെസ്‌കോയുടെ വിലയിരുത്തല്‍. ഇതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ രാജ്യാന്തര നേട്ടങ്ങള്‍ കൈവരിക്കുന്നതിലും ഇന്ത്യ കാല്‍നൂറ്റാണ്ട് പിന്നില്‍ തുടരുകയാണ്. 2030 ഓടെയെങ്കിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ടങ്കില്‍ ഇപ്പോള്‍ത്തന്നെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
ദരിദ്ര രാജ്യങ്ങളിലെ മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള സാക്ഷരതാപദ്ധതിയില്‍ രാജ്യാന്തര ശരാശരിയില്‍ ആറ് ശതമാനം പേരാണ് പങ്കാളികളാവുന്നതെങ്കില്‍ അത് ഇന്ത്യയില്‍ അഞ്ച് ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.