Connect with us

Kerala

വളാഞ്ചേരി വിനോദ്കുമാര്‍ വധക്കേസ്: ഭാര്യക്കും സുഹൃത്തിനും ജീവപര്യന്തം

Published

|

Last Updated

പ്രതികളായ ജ്യോതിയെയും മുഹമ്മദ് യൂസുഫിനെയും കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോള്‍

മഞ്ചേരി: വളാഞ്ചേരി ഇന്‍ഡേണ്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയും സുഹൃത്തിനും ജീവപര്യന്തം. വിനോദിന്റെ ഭാര്യ ഏളംകുളം വെട്ടിച്ചിറ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ്(ജ്യോതി), സുഹൃത്ത് ഇടപ്പള്ളി എളമക്കര മാമംഗലം നമ്പ്രത്ത് മുഹമ്മദ് യൂസഫ് എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 42,500 രൂപ വീതം പിഴ അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ നാല് വര്‍ഷം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു.
പ്രതികള്‍ കുറ്റക്കാരാണെന്ന് ജില്ലാ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍,ഗൂഢാലോചന,കുറ്റകൃത്യത്തിന് വേണ്ടി ഒരുമിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി തെളിയിക്കപ്പെട്ടു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കോടതി ശരിവെച്ചിരുന്നു.

2015 ഒക്‌ടോബര്‍ എട്ടിന് രാത്രി വിനോദ്കുമാറും ഭാര്യയും വാടകക്ക് താമസിക്കുന്ന ഇരിമ്പിളിയം ആലിന്‍ചുവട് വീട്ടിലാണ് സംഭവം.

വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി ഉടമയായ വിനോദ് കുമാര്‍ കൊല്ലപ്പെടുന്നത്. വിനോദ് കുമാര്‍ മറ്റൊരു വിവാഹം കഴിക്കുകയും അതില്‍ കുഞ്ഞ് ജനിക്കുകയും വിനോദിന്റെ സ്വത്ത് കൈമാറ്റം ചെയ്യപ്പെടുമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

---- facebook comment plugin here -----

Latest