അല്‍ അന്‍സാരി റിവാര്‍ഡ്‌സ് ഇന്ത്യക്കാരന് 10 ലക്ഷം ദിര്‍ഹം സമ്മാനം

Posted on: August 25, 2016 4:41 pm | Last updated: August 25, 2016 at 4:41 pm

AL ANSARIദുബൈ: അല്‍ അന്‍സാരി റിവാഡ്‌സ്-സമ്മര്‍ പ്രൊമോഷന്‍ 2016 നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ബമ്പര്‍ സമ്മാനമായ 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പിലൂടെ ലഭിച്ചതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ ധനകാര്യ സ്ഥാപനമായ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചാണ് ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ സമ്മര്‍ പ്രമോഷന്‍ സംഘടിപ്പിച്ചത്. സ്ഥാപനത്തില്‍ നിന്ന് പണം അയക്കുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഉതകുന്ന കൂപ്പണ്‍ നല്‍കിയായിരുന്നു പ്രമോഷന്‍ പദ്ധതി നടപ്പാക്കിയതെന്ന് ജനറല്‍ മാനേജര്‍ റാശിദ് അലി അല്‍ അന്‍സാരി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് സ്വദേശിയും നിര്‍മാണതൊഴിലാളിയുമായ നഞ്ഞകു യാദവിനാണ് നറുക്കെടുപ്പിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. ഇന്ത്യയിലേക്ക് 1,116 ദിര്‍ഹം എക്‌സ്‌ചേഞ്ചില്‍ നിന്ന് അയച്ചപ്പോള്‍ ലഭിച്ച കൂപ്പണായിരുന്നു മഹാഭാഗ്യത്തിലേക്ക് നയിച്ചത്. ഇദ്ദേഹത്തിനൊപ്പം 22 പേര്‍ക്ക് കൂടി 5,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ ലഭിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, യു എ ഇ, ഈജിപ്ത്, ജോര്‍ദാന്‍, കാനഡ, യു കെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും സമ്മാനാര്‍ഹരില്‍ ഉള്‍പെട്ടിരിക്കുന്നതായും അല്‍ അന്‍സാരി വെളിപ്പെടുത്തി. അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഉസാം ശബാനി, മാര്‍ക്കറ്റിംഗ് ഓഫീസര്‍ രഞ്ജിത് സുബുഗന്‍ എന്നിവര്‍ പങ്കെടുത്തു.