ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല: രമേശ് ചെന്നിത്തല

Posted on: August 20, 2016 6:33 pm | Last updated: August 21, 2016 at 12:01 am

ramesh chennithalaതിരുവനന്തപുരം: ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോയവര്‍ പോകട്ടെ യുഡിഎഫ് ശക്തമായി തന്നെ മുന്നോട്ട് പോകും.  യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ വ്യാമോഹം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ട സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

കേരളത്തിലെ ജനങ്ങള്‍ യുഡിഎഫില്‍ തന്നെയാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്റര്‍ കേന്ദ്രീകരിച്ച് സമാന്തര സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.