ഖത്വര്‍, കുവൈത്ത് സൗഹൃദം ആഴത്തിലുള്ളതെന്ന് കുവൈത്ത് സ്പീക്കര്‍

Posted on: August 19, 2016 9:23 pm | Last updated: August 30, 2016 at 8:14 pm
SHARE

qna_kuwait-france-27012015ദോഹ: സഹോദര രാജ്യങ്ങളാണ് ഖത്വറും കുവൈത്തും തമ്മില്‍ വിവിധ മേഖലകളില്‍ ആഴത്തിലുള്ള സൗഹൃദവും സഹകരണവുമാണ് പുലര്‍ത്തുന്നതെന്ന് കുവൈത്ത് നാഷനല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ ഖാനിം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദം ചരിത്രപരമാണ്. ഖത്വര്‍ അഡൈ്വസറി കൗണ്‍സിലും (ശൂറ), കുവൈത്ത് പാര്‍ലിമന്റും തമ്മിലും തമ്മിലുള്ള സഹകരണം രണ്ടു രാജ്യങ്ങള്‍ക്കിടയിലെ പാര്‍ലിമെന്റുകള്‍ തമ്മിലുള്ള സഹകരണത്തിന്റെ മികച്ച മാതൃകയാണെന്നും അല്‍ ശര്‍ഖ് അറബി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അറബ് പാര്‍ലിമെന്ററി യൂനിയിന്റെ പ്രവര്‍ത്തനങ്ങളുടെ സജീവ സാന്നിധ്യവും സഹകാരിയുമാണ് ഖത്വര്‍ ശൂറ കൗണ്‍സില്‍. ഖത്വറിന്റെ പാര്‍ലിമെന്ററി പ്രവര്‍ത്തനം പുരോഗമനപരവും മികച്ചതുമാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കുന്ന പൊതുജന പങ്കാളിത്തത്തോടെയുള്ള ഔപചാരിക ചട്ടക്കൂടു നിര്‍മാണം നടത്തന്നത് അഡൈ്വസറി കൗണ്‍സിലാണ്. മികച്ച രീതിയിലുള്ള കൗണ്‍സിലിന്റെ പ്രവര്‍ത്തനം പ്രശംസനീയാര്‍ഹമാണ്. വേള്‍ഡ് കപ്പ് സംഘാടകരാകുന്നതോടെ ഖത്വര്‍ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് സൃഷ്ടിക്കാന്‍ പോകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ രാജ്യാന്തര ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് മാനേജ്‌മെന്റ് മികവ് തെളിയിച്ചിട്ടുള്ള ഖത്വറിന് ലോകകപ്പും മികച്ചതാക്കാന്‍ കഴിയും.
ഖത്വറും കുവൈത്തും തമ്മിലുള്ള വ്യപാര സഹകരണം ഉയര്‍ന്ന തലത്തിലുള്ളതാണെങ്കിലു ആവശ്യമായത്ര വികസനം ഇനിയും കൈവരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ അറബ് മനസ്സാക്ഷിയുടെ കേന്ദ്രീകൃത പ്രശ്‌നമായി പരിഗണിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും മാനുഷികവുമായ പരിഗണനയുടെ മുന്‍പന്തിയില്‍ ഫലസ്തീന്‍ വരേണ്ടതുണ്ട്. ഫലസ്തീനു വേണ്ടിയുള്ള നയതന്ത്രപരമായ പരിശ്രമങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നും ഉയര്‍ന്നു വരണം. രാജ്യാന്തര സമിതികളും ഇസ്രയേല്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കെതിരെ തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സിറിയയില്‍ രാഷ്ട്രീയ പരിഹാരം അടിയന്ത്രമായി ഉണ്ടാകണം. രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കി രാജ്യത്ത് അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. സിറിയന്‍ ജനതയെ സഹായിക്കുന്നതിനായി കുവൈത്ത് മൂന്ന് രാജ്യാന്തര സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തത് അദ്ദേഹം എടുത്തു പറഞ്ഞു.
യമനിലെ പ്രശ്‌നപരിഹാരത്തിനായി ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ കുവൈത്ത് സന്നദ്ധമായിരുന്നു. രക്തച്ചൊരിച്ചിലുകള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ സ്ഥിരതക്കുവേണ്ടിയായിരുന്നു സംഭാഷണം. ഇറാനുമായും നല്ല ബന്ധം നിലനിര്‍ത്താനുമാണ് തങ്ങളും മറ്റു ഗള്‍ഫ് നാടുകളും ശ്രമിക്കുന്നത്. ഇതിലൂടെ നല്ല അയല്‍പക്ക ബന്ധം ആസ്വദിക്കാന്‍ സാധിക്കണം. സുരക്ഷക്കും സ്ഥിരതക്കും തടസമാകുന്ന ഒരു നീക്കങ്ങളോടും രാജിയാകില്ല. മേഖലയില്‍ ഇറാനും ഗള്‍ഫ് രാജ്യങ്ങളും തുല്യ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. 35 വര്‍ഷത്തെ ജി സി സി യാത്രയില്‍ പൗരന്‍മാരുടെ അഭിലാഷത്തോളം വളര്‍ച്ച പ്രാപിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ പൊതുവമായ കുറച്ചു മേഖലകളില്‍ സഹകരണം കൊണ്ടുവരാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here